കാ​രോ​ത്തു​കു​ഴി കു​പ്പി​ക്ക​ഴു​ത്ത് മാ​ർ​ക്ക​റ്റ് റോ​ഡ് വി​ക​സ​നം വീ​ണ്ടും പ​രി​ഗ​ണ​ന​യി​ൽ
Saturday, June 29, 2024 4:59 AM IST
ആ​ലു​വ: കാ​രോ​ത്തു​കു​ഴി ജം​ഗ്ഷ​ൻ മു​ത​ൽ സെ​ന്‍റ് ഡൊ​മി​നി​ക് ച​ർ​ച്ച് ക​പ്പേ​ള വ​രെ​യു​ള്ള മാ​ർ​ക്ക​റ്റ് റോ​ഡി​ലെ കു​പ്പി​ക്ക​ഴു​ത്ത് ഇ​ല്ലാ​താ​ക്കാ​നു​ള്ള വി​ക​സ​ന പ​ദ്ധ​തി വീ​ണ്ടും പ​രി​ഗ​ണ​ന​യി​ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഇ​ന്ന​ലെ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്‌​മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ച​ത്.

ആ​ലു​വ ന​ഗ​ര​ത്തി​ൽ നി​ന്ന് പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പോ​കാ​വു​ന്ന സ​ർ​വീ​സ് റോ​ഡാ​ണ് കാ​രോ​ത്തു​കു​ഴി ജം​ഗ്ഷ​നി​ൽ ഉ​ള്ള​ത്. ഈ ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ല​പ്പോ​ഴും ന​ഗ​ര​ത്തി​ലെ വാ​ഹ​ന ഗ​താ​ഗ​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

സ​ർ​വീ​സ് റോ​ഡി​ലെ ക​പ്പേ​ള മാ​റ്റാ​നും ത​യാ​റാ​ണെ​ന്ന് പ​ള്ളി അ​ധി​കൃ​ത​ർ നാ​ലു വ​ർ​ഷം മു​മ്പേ അ​റി​യി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് ഈ ​മേ​ഖ​ല 12 മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ബ് മി​ഷ​ന് സ​ഭ​യി​ൽ മ​റു​പ​ടി ന​ല്കി.