ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മധ്യമേഖല ഓഫീസില്‍ വിജിലന്‍സ് പരിശോധന
Saturday, June 29, 2024 4:43 AM IST
കൊ​ച്ചി: കാ​ക്ക​നാ​ട് ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ മ​ധ്യ​മേ​ഖ​ല ഓ​ഫീ​സി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ര്‍​സി ബു​ക്ക്, ലൈ​സ​ന്‍​സ് അ​ച്ച​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് മൂ​ന്നം​ഗ വി​ജി​ല​ന്‍​സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്.

ആ​ര്‍​സി ബു​ക്ക്, ലൈ​സ​ന്‍​സ് അ​ച്ച​ടി​യി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 12ന് ​ആ​രം​ഭി​ച്ച വി​ജി​ല​ന്‍​സ് എ​റ​ണാ​കു​ളം മ​ധ്യ​മേ​ഖ​ല ഓ​ഫീ​സി​ലെ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന വൈ​കി​ട്ട് മൂ​ന്നി​നാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.

ആ​ര്‍​സി ബു​ക്ക്, ലൈ​സ​ന്‍​സ് എ​ന്നി​വ അ​ച്ച​ടി​ക്കു​ന്ന തേ​വ​ര​യി​ലെ​യും ചി​റ്റേ​ത്തു​ക​ര​യി​ലെ​യും സെ​ന്‍​ട്ര​ലൈ​സ്ഡ് പ്രി​ന്‍റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.