താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സി​നി​മാ ചി​ത്രീ​ക​ര​ണം : കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Saturday, June 29, 2024 4:43 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി ന​ട​ന്ന സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ സി​നി​മ ചി​ത്രീ​ക​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​വ​ര്‍ ഏ​ഴ് ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ നി​ർ​ദേ​ശം ന​ല്‍​കി​യ​ത്.

ദൃ​ശ്യ​മാ​ധ്യ​മ വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സെ​റ്റ് എ​ന്ന നി​ല​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി സി​നി​മ​യി​ല്‍ ചി​ത്രീ​ക​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്. ഫ​ഹ​ദ് ഫാ​സി​ല്‍ നി​ർ​മി​ക്കു​ന്ന പൈ​ങ്കി​ളി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു ന​ട​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ലൈ​റ്റു​ക​ള്‍ മ​റ​ച്ചും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യു​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. അ​ഭി​നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ 50 ഓ​ളം പേ​ര്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ‌

ഡോ​ക്ട​ര്‍​മാ​ര്‍ ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ട​യി​ലും സി​നി​മാ ചി​ത്രീ​ക​ര​ണം ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. പ​രി​മി​ത​മാ​യ സ്ഥ​ല​മാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​യു​മാ​യി എ​ത്തി​യ​യാ​ള്‍​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പോ​ലു​മാ​യി​ല്ല.

പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ ആ​രെ​യും ക​ട​ത്തി​വി​ട്ടു​മി​ല്ല. ചി​ത്രീ​ക​ണ സ​മ​യ​ത്ത് നി​ശ​ബ്ദ​ത പാ​ലി​ക്കാ​ന്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ രോ​ഗി​ക​ളോ​ടും കൂ​ട്ടി​രി​പ്പു​കാ​രോ​ടും നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു ദി​വ​സ​മാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

ഷൂ​ട്ടിം​ഗ്, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്; രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സൂപ്രണ്ട്

അ​ങ്ക​മാ​ലി: സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്. രാ​ത്രി ഒ​മ്പ​തു മു​ത​ല്‍ രാ​വി​ലെ വ​രെ ര​ണ്ടു ദി​വ​സ​ത്തേ​യ്ക്കാ​ണ് അ​നു​മ​തി.

ഷൂ​ട്ടിം​ഗ് കാ​ര​ണം രോ​ഗി​ക​ള്‍​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രി​ല്‍ നി​ന്നും പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.