ചെ​മ്പ​ഴ​ന്തി ബാ​ങ്ക് ത​ട്ടി​പ്പ് : അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം
Monday, July 1, 2024 6:36 AM IST
ക​ഴ​ക്കൂ​ട്ടം: കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ചെ​മ്പ​ഴ​ന്തി അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ന്നും ചി​ട്ടി തു​ക ന​ൽ​കാ​ത്ത​തി​ൽ അ​ണി​യൂ​ർ സ്വ​ദേ​ശി ബി​ജു കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​മഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സി​പി​എം ക​ഴ​ക്കൂ​ട്ടം ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ സ​മാ​ഹ​രി​ക്കു​ക​യും വ​ഴി​വി​ട്ട രീ​തി​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ൽ വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു.

കൂ​ടാ​തെ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും ചേ​ർ​ന്ന​പ്പോ​ൾ ബാ​ങ്ക് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്നും സി​പി​എം.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ഡി .​ര​മേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.