സ​മ്മോ​ഹ​നം പു​ര​സ്കാ​രം ഉ​മാ തോ​മ​സി​നു സ​മ്മാ​നി​ക്കും
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​കാ​ല കെഎസ്‌യു നേ​തൃ​ത്വ​ക്കൂ​ട്ടാ​യ്മ സ​മ്മോ​ഹ​ന​ത്തി​ന്‍റെ ആ​റാ​മ​ത് പു​ര​സ്കാ​രം ഉ​മാ തോ​മ​സ് എം​എ​ൽ​എ​യ്ക്ക്. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ടി​എ​ൻ​ജി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും 25,000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

സ​മ്മോ​ഹ​നം ചെ​യ​ർ​മാ​ൻ വി​തു​ര ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​എ​സ്എ​സ് ദേ​ശീ​യ ചെ​യ​ർ​മാ​ൻ ബി.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ, ല​ക്ഷ്മി സു​ഭാ​ഷ്, ഡോ. ​വ​ഹീ​ദാ​ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.