കടൽ അനുകൂലമായില്ല: ടഗ്ഗ് ഓഷ്യൻ പ്രിസ്റ്റീജിന്‍റെ കഴിവ് പരിശോധന തൂത്തുക്കുടി തുറമുഖത്ത് നടത്തി
Wednesday, July 3, 2024 6:31 AM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞ​ത്തെ ക​ട​ൽ അ​നു​കൂ​ല​മാ​യി​ല്ല, ട​ഗ്ഗ് ഓ​ഷ്യ​ൻ പ്രി​സ്റ്റീ​ജി​ന്‍റെ ക​ഴി​വ് പ​രി​ശോ​ധ​ന ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് ന​ട​ത്തി. വി​ഴി​ഞ്ഞം ബൊ​ള്ളാ​ർ​ഡി​ൽ ക​ഴി​ഞ്ഞ മാ​സം 27ന് ​പു​ൾ​ടെ​സ്റ്റിം​ഗ് ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​മാ​യി​രു​ന്നു.

ഉ​ന്ന​താ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബൊ​ള്ളാ​ർ​ഡി​ൽ ബ​ന്ധി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ ട​ഗ്ഗി​ന് കു​ലു​ക്ക​മു​ണ്ടാ​യ​തോ​ടെ ദൗ​ത്യം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ശാ​ന്ത​മാ​കാ​ത്ത അ​റ​ബി​ക്ക​ട​ലി​നെ ഒ​ഴി​വാ​ക്കി​യാ​ണ് തി​ര​യ​ടി​കു​റ​ഞ്ഞ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നെ അ​ധി​കൃ​ത​ർ ആ​ശ്ര​യി​ച്ച​ത്.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ച​ര​ക്ക് ക​പ്പ​ൽ അ​ടു​പ്പി​ച്ച് ട്ര​യ​ൽ റ​ൺ തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. അ​തി​ന് മു​ൻ​പ് ക​പ്പ​ലി​നെ വാ​ർ​ഫി​ൽ അ​ടു​പ്പി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ഓ​ഷ്യ​ൻ സ്പി​രി​റ്റി​ന്‍റെ ക​ഴി​വ് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ണ് ട​ഗ്ഗി​നെ തൂ​ത്തു​ക്കു​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​ച്ച​ത്. കൂ​ടാ​തെ ആ​ദ്യ​മെ​ത്തു​ന്ന കൂ​റ്റ​ൻ ച​ര​ക്ക് ക​പ്പ​ലി​നെ വി​ഴി​ഞ്ഞ​ത്തേ​ക്ക് ആ​ന​യി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന് അ​ത്യാ​ധു​നീ​ക സം​വി​ധാ​ന​മു​ള്ള ട​ഗ്ഗ് ഡോ​ൾ​ഫി​ൻ 28 ഇ​ന്ന​ലെ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു. ചെ​റു ട​ഗ്ഗു​ക​ളാ​യ ഡോ​ൾ​ഫി​ൻ 27, 35 എ​ന്നി​വ നേ​രെ​ത്തെ എ​ത്തി​യി​രു​ന്നു.