അ​മ​ര​വി​ള കാ​ര​ക്കോ​ണം റോ​ഡ് സഞ്ചാര യോ​ഗ‍്യ​മ​ല്ലെ​ന്ന്
Friday, July 5, 2024 6:34 AM IST
വെ​ള്ള​റ​ട: വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ക​യാ​ണ് അ​മ​ര​വി​ള കാ​ര​ക്കോ​ണം റോ​ഡെ​ന്ന് യാ​ത്ര​ക്കാ​ർ. ഹൈ​ട്ടെ​ക്ക് റോ​ഡു​നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നിർമാണം നടക്കുന്ന അ​മ​ര​വി​ള താ​ന്നി​മൂ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കാ​ര​ക്കോ​ണം ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള എ​ട്ടു കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ദു​ഷ്‌​ക്ക​ര​മാ​യി​രി​ക്കു​ന്ന​ത്. 29 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​മി​ക്കു​ന്ന റോ​ഡി​ന്‍റെ, വീ​തി​കൂ​ട്ടാ​ന്‍ സ്ഥ​ല​മെ​ടു​പ്പ് തു​ട​ങ്ങി​യ​തു മു​ത​ല്‍ ആ​രം​ഭി​ച്ച​താ​ണ് യാ​ത്രി​ക​രു​ടെ ദു​രി​ത​ങ്ങ​ള്‍.

വീ​തി​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടി​ച്ചി​ട്ട മ​ണ്ണു​ക​ള്‍ യ​ഥാ​സ​മ​യം നീ​ക്കം ചെ​യാ​ത്ത​തി​നാ​ല്‍ റോ​ഡി​ല്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യും ഇ​വ മ​ഴ​സ​മ​യ​ത്ത് ചെ​ളി​യാ​യി മാ​റു​ക​യും ചെ​യ്യും. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ സു​ഗ​മ​മാ​യി യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യെ​ന്നും പ​രാ​തി ഉ​യ​രു​ന്നു.

പൈ​പ്പ്‌​ലൈ​നു​ക​ളു​ടെ​യും വൈ​ദ്യു​ത കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി എ​ടു​ത കു​ഴി​ക​ളും അ​പ​ക​ടാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നു. ഓ​ട​ക​ളി​ല്‍ വെ​ള്ളം ഒ​ലി​ച്ചു​പോ​കാ​ന്‍ നി​ര്‍​മി​ക്കു​ന്ന കാ​ല്‍​വെ​ര്‍​ട്ടു​ക​ളി​ല്‍ സി​മ​ന്‍റ് ക്യൂ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ല്‍ ചെ​റു​വാ​ഹ​ങ്ങ​ള്‍ പോ​ലും ക​ട​ന്നു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​താ​യാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

വി​ഷ​ത്തി​ൽ ക​രാ​റു​കാ​ർ പോ​ലും കൃ​ത‍്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. റോ​ഡി​ന്‍റെ ശോ​ച‍്യാ​വ​സ്ഥ എ​ത്ര​യും​പെ​ട്ട​ന്ന് പ​രി​ഹ​രി​ച്ച് യാ​ത്രാ​യോ​ഗ‍്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടെ​യും പ്ര​ധാ​ന ആ​വ​ശ‍്യം.