കു​വൈ​റ്റ് തീ​പി​ടിത്തം : അ​രു​ൺ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് സർക്കാർ ധ​ന​സ​ഹാ​യം കൈ​മാ​റി
Saturday, July 6, 2024 6:30 AM IST
നെ​ടു​മ​ങ്ങാ​ട് : കു​വൈ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ മ​രി​ച്ച നെ​ടു​മ​ങ്ങാ​ട് പൂ​വ​ത്തൂ​ർ സ്വ​ദേ​ശി അ​രു​ൺ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ കൈ​മാ​റി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യും നോ​ർ​ക്ക ധ​ന​സ​ഹാ​യ​മാ​യ ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ പ​തി​നാ​ല് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കാ​ണ് അ​രു​ൺ ബാ​ബു​വി​ന്‍റെ ഭാ​ര്യ വി​നീ​ത​യ്ക്ക് ന​ൽ​കി​യ​ത്.

വ്യ​വ​സാ​യി​യും നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ.​യൂ​സ​ഫ​ലി അ​ഞ്ച് ല​ക്ഷം രൂ​പ​യും , നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ​യും, ലോ​ക​കേ​ര​ള സ​ഭാം​ഗ​വും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ബു സ്റ്റീ​ഫ​ൻ ര​ണ്ട് ല​ക്ഷം രൂ​പ​യു​മാ​ണ് നോ​ർ​ക്ക മു​ഖേ​ന ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്.


അ​രു​ൺ​ബാ​ബു​വി​ന്‍റെ മാ​താ​വി​ന്‍റെ​യും മ​ക്ക​ളാ​യ അ​ഷ്ട​മി, അ​മേ​യ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്. ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ, നോ​ർ​ക്ക സി​ഇ​ഒ അ​ജി​ത്ത് കോ​ള​ശേ​രി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.