ഉ​മ്മ​ന്‍ ചാ​ണ്ടി സ്നേ​ഹ​സ്പ​ര്‍​ശം ജീ​വ​കാ​രു​ണ്യ​ പ​ദ്ധ​തി​ക്ക് 18ന് ​തു​ട​ക്ക​മാ​കും
Sunday, July 7, 2024 6:29 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​കം ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കാ​ൻ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി. 18 ന് ​ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ വാ​രാ​ച​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ 1546 വാ​ര്‍​ഡു​ക​ളി​ലാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി സ്നേ​ഹ​സ്പ​ര്‍​ശം ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​രോ വാ​ര്‍​ഡി​ലെ​യും ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രു​ള്ള 10 വീ​ടു​ക​ള്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി മ​തി​യാ​യ സ​ഹാ​യം ഒ​രാ​ഴ്ച​ക്കാ​ലം കൊ​ണ്ട് എ​ത്തി​ച്ചു ന​ല്‍​കും. കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കും. ര​ണ്ടാം ഘ​ട്ട​മാ​യി ജി​ല്ല​യി​ലെ 182 കോ​ണ്‍​ഗ്ര​സ്‌​സ് മ​ണ്ഡ​ല​ങ്ങ​ളി​ലും മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍​മ്മ ദി​വ​സ​മാ​യ ജൂ​ലൈ 18 രാ​വി​ലെ എ​ട്ടി​നു ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും. രാ​വി​ലെ 9.30ന് ​ഡി​സി​സി ഓ​ഫീ​സി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ക്കും. തു​ട​ര്‍​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് വെ​ള്ള​യ​മ്പ​ലം പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ 21ാം നൂ​റ്റാ​ണ്ടി​ലെ പു​തി​യ കേ​ര​ളം :സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സെ​മി​നാ​റി​ല്‍ തോ​മ​സ് ഐ​സ​ക്, മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ജ​യ​കു​മാ​ര്‍, സി.​പി.​ജോ​ണ്‍, പി.​കെ.​രാ​ജ​ശേ​ഖ​ര​ന്‍, ഡോ.​മേ​രി ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.3.30ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, എം.​എ.​ബേ​ബി, എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി, കെ.​മു​ര​ളീ​ധ​ര​ന്‍, വി.​എം.​സു​ധീ​ര​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ് എം.​പി, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, എം.​വി​ന്‍​സ​ന്റ് എം.​എ​ല്‍.​എ, ജോ​ണ്‍ മു​ണ്ട​ക്ക​യം, എം.​എ​സ്.​ഫൈ​സ​ല്‍​ഖാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. സ്നേ​ഹ​സ്പ​ര്‍​ശം വാ​രാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം.​എം.​ഹ​സ്‌​സ​ന്‍ നി​ര്‍​വ​ഹി​ക്കും. ഉ​മ്മ​ന്‍ ചാ​ണ്ടി ജീ​വ​കാ​രു​ണ്യ പു​ര​സ്കാ​ര വി​ത​ര​ണം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​യ ഡോ.​ശ​ശി ത​രൂ​ര്‍ എം.​പി നി​ര്‍​വ​ഹി​ക്കും.