ല​ഹ​രി​ വ​സ്തു​ക്ക​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Saturday, July 6, 2024 6:30 AM IST
ക​ഴ​ക്കൂ​ട്ടം: ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 100 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡാ​ന്‍​സാ​ഫ് ടീ​മും ക​ഴ​ക്കൂ​ട്ടം പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി. മൂ​ന്നു പേ​രെ അ​റ​സ്റ്റു​ചെ​യ്തു.

പൂ​ജ​പ്പു​ര സ്വ​ദേ​ശി അ​ര്‍​ജു​ന്‍ (22), മേ​ലാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി വി​മ​ല്‍ രാ​ജ് (22), ആ​ര്യ​നാ​ട് സ്വ​ദേ​ശി ഫ​ക്ത​ര്‍ ഫു​ല്‍ മു​ഹ​മ്മി​ന്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​വ​ന്ന ബെം​ഗ​ളു​രു-​തി​രു​വ​ന​ന്ത​പു​രം ദീ​ര്‍​ഘ​ദൂ​ര ബ​സി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.


ക​ഴ​ക്കൂ​ട്ട​ത്ത് ബ​സ് ഇ​റ​ങ്ങി ബാ​ഗു​ക​ളു​മാ​യി ന​ട​ക്ക​വെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ ബാ​ഗു​ക​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ എം​ഡി​എം​എ​ക്കും ക​ഞ്ചാ​വി​നും വി​പ​ണി​യി​ല്‍ മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രുമെന്ന പോലീസ് അറിയിച്ചു.