മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികന്റെ മൃതദേഹം മോര്‍ച്ചറിയില്‍. ഈമാസം അഞ്ചിനു രാത്രി 11 മണിയോടുകൂടി കിഴക്കേക്കോട്ട രാജധാനി ബാറിനു സമീപത്താണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.
108 ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും 15 മിനിറ്റിനുള്ളില്‍ മരണപ്പെടുകയായിരുന്നു. വയോധികന്റെ കൈവശമുണ്ടായിരുന്ന ഗേറ്റ് അണിയറ- 1 എന്നു രേഖപ്പെടുത്തിയ കീ ചെയിനോടുകൂടിയ താക്കോല്‍ക്കൂട്ടം മാത്രമാണ് തെളിവായി ഉള്ളത്. ഇയാളുടെ പേരോ വിലാസമോ ആശുപത്രി രേഖകളില്‍ ഇല്ല. വയോധികനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഫോര്‍ട്ട് സ്റ്റേഷനിനോ കണ്ട്രോള് റൂമിലോ അറിയിക്കണം. ഫോണ്‍: 0471 2461105, 0471 2336410, 0407980044.