മൊ​ബൈ​ലും ആം​പ്ലി​ഫ​യ​റും മോ​ഷ്ടി​ച്ചു; യു​വാ​വ് പി​ടി​യി​ൽ
Sunday, October 6, 2024 6:00 AM IST
വി​ഴി​ഞ്ഞം : ഉ​ത്സ​വ സ്ഥ​ല​ത്ത് നി​ന്ന് മൈ​ക്ക് സെ​റ്റ്കാ​രു​ടെ മൊ​ബൈ​ലും ആം​പ്ലി​ഫ​യ​റും വ​യ​റു​ക​ളും മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ ചെ​റു​മ​ണ​ൽ​ക്കു​ഴി​യി​ൽ അ​ബ്ദു​ൾ​മ​ജീ​ദ് (22) നെ​യാ​ണ് വ​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ഴി​ഞ്ഞം മു​ഹി​യി​ദീ​ൻ പ​ള്ളി ഉ​റൂ​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന മൈ​ക്ക് സെ​റ്റ്കാ​രു​ടെ വ​ക​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ള​വ് പോ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സം​ഘാ​ട​ക​ർ ന​ട​ത്തി​യ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത്.


മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന അ​ബ്ദു​ൾ​മ​ജീ​ദ് ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.