ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കേ​ക്ക് മി​ക്സിം​ഗ് ലു​ലു മാ​ളി​ൽ
Sunday, October 6, 2024 6:00 AM IST
തി​രു​വ​ന​ന്ത​പു​രം : ലു​ലു മാ​ളി​ലെ ഗ്രാ​ൻ​ഡ് ഏ​ട്രി​യ​ത്തി​ൽ ത​യാ​റാ​ക്കി​യ 100 അ​ടി​യി​ല​ധി​കം നീ​ള​വും 60അ​ടി വീ​തി​യു​മു​ള്ള കൂ​റ്റ​ന്‍ ക്രി​സ്മ​സ്ട്രീ രൂ​പ​മാ​ണ് കാ​ഴ്ച​ക്കാ​രെ ആ​ദ്യം അ​മ്പ​രി​പ്പി​ച്ച​ത്. പി​ന്നാ​ലെ രൂ​പ​ത്തി​ന് ചു​റ്റു​മാ​യി ലു​ലു മാ​ളി​ലെ 250ല​ധി​കം ജീ​വ​ന​ക്കാ​ർ അ​ണി​നി​ര​ന്ന​തോ​ടെ ആ​കാം​ക്ഷ​യേ​റി.

ക്രി​സ്മ​സി​നെ വ​ര​വേ​റ്റ് മാ​ളി​ൾ സാ​ക്ഷ്യം വ​ഹി​ച്ച​ത് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കേ​ക്ക് മി​ക്സിം​ഗ് ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

മാ​ളി​ലെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​ക്ക് മി​ക്സിം​ഗ്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 4500 കി​ലോ​യി​ല​ധി​കം ചേ​രു​വ​ക​ൾ മി​ക്സ് ചെ​യ്തു. ക​ശു​വ​ണ്ടി, ഉ​ണ​ക്ക മു​ന്തി​രി, ഈ​ന്ത​പ്പ​ഴം, കാ​ൻ​ഡി​ഡ്ചെ​റി, ജി​ഞ്ച​ര്‍ പീ​ൽ ഉ​ൾ​പ്പെ​ടെ 25 ഓ​ളം ചേ​രു​വ​ക​ളു​ണ്ടാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മെ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും, ഉ​പ​ഭോ​ക്താ​ക്ക​ളും മി​ക്സിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു.


കേ​ക്ക് മി​ക്സ് 60 ദി​വ​സ​ത്തോ​ളം ഗു​ണ​മേ​ന്മ ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ച്ച​തി​നു ശേ​ഷ​മാ​ണ് കേ​ക്ക് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വു​മ​ധി​കം ചേ​രു​വ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ലു​ലു മാ​ളി​ലെ കേ​ക്ക് മി​ക്സിം​ഗ് ലോ​ക റെ​ക്കോ​ർ​ഡി​ലി​ടം പി​ടി​ച്ചി​രു​ന്നു.