ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; പ്ര​തി​ക്ക് ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വ്
Sunday, October 6, 2024 5:54 AM IST
നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യ്ക്ക് ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 20,000രൂ​പ പി​ഴ​യും. കാ​ഞ്ഞി​രം​കു​ളം പ​ന​നി​ന്ന പൊ​ട്ട​ക്കു​ളം വീ​ട്ടി​ൽ സ​ജി(39)​നെ​യാ​ണ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജ് എ​സ്.​ര​മേ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ധി​ക ക​ഠി​ന ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. 2023 ന​വം​ബ​ർ 19നാ​യി​രു​ന്നു സം​ഭ​വം.


കു​ട്ടി​യു​ടെ വീ​ട്ടി​ൽ പ്ര​തി അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും വീ​ടി​ന് മു​ൻ​വ​ശം നി​ന്ന അ​തി​ജീ​വി​ത​യെ അ​സ​ഭ്യം പ​റ​യു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.