മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ദു​ര​വ​സ്ഥ : പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധവുമായി പ്രതിക​ര​ണ വേ​ദി
Friday, July 5, 2024 6:34 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ദു​ര​വ​സ്ഥ​ക്കെ​തി​രേ പ്ര​തി​ക​ര​ണ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ആ​തു​രാ​ല​യ​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​ർ​ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ല. 14, 24, 27,28 വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളെ ക​ട്ടി​ലി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ലു​മി​ല്ല. ഈ ​ദു​ര​വ​സ്ഥ​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​ക​ര​ണ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്.

ഒ​പി​യി​ലും കാ​ഷ്വാ​ലി​റ്റി​യി​ലും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തും രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. സ​ർ​ജ​റി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സ​ർ​ജ​റി തീ​യ​തി​ക​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്നു. പ്രാ​ഥ​മി​ക സൗ​ക​ര്യം ന​ൽ​കാ​ത്ത​തി​നൊ​പ്പം കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് നി​ർ​ത്തി രോ​ഗി​ക​ളെ ശി​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് വേ​ദി ചെ​യ​ർ​മാ​ൻ എം.​എ ല​ത്തീ​ഫ് പ​റ​ഞ്ഞു.

കാ​രു​ണ്യ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ൽ നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ച്ചു. നേ​മം അ​ഷ്ക​ർ, എ​സ്. ശ്രീ​ച​ന്ദ്, അ​ൻ​സ​ർ, അ​ജ​യ​രാ​ജ്, ശ​ര​ത് ശൈ​ലേ​ശ്വ​ര​ൻ, സ​ഞ്ജു, ഷ​ജി​ൻ മാ​ട​ൻ​വി​ള, മോ​നി​ഷ്, ഭ​ര​ത്, രാ​ഹു​ൽ, ആ​കാ​ശ്, ഷാ​നി, വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.