പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് സ​ർ​വോ​ദ​യ വി​ദ്യാ​ല​യ
Tuesday, July 2, 2024 2:36 AM IST
നാ​ലാ​ഞ്ചി​റ: സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ എ​ക്സ​ല​ൻ​ഷ്യ-24 ആ​ഘോ​ഷി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ഷേ​ർ​ളി സ്റ്റു​വ​ർ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ 71-ാം റാ​ങ്ക് നേ ടിയ പൂ​ർ​വ വി​ദ്യാ​ർ​ഥി ഫാ​ബി റ​ഷീ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വി​ദ്യാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ച്ചു. ക​ർ​ദി​നാ​ളി​ന്‍റെ ജന്മദി​നം മ​ധു​രം ന​ൽ​കി ആ​ഘോ​ഷി​ച്ചു. ബ​ർ​സാ​ർ ഫാ. ​ജോ​ണ്‍ മു​രു​പ്പേ​ൽ, മു​ൻ ബ​ർ​സാ​ർ ഫാ. ​കോ​ശി ചി​റ​ക്ക​രോ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടെ​റി​ൻ ജോ​സ​ഫ്, ജെ.​ഇ.​ഇ. അ​ഡ്വാ​ൻ​സ്ഡ് 2024 ദേ​ശീ​യ ത​ല​ത്തി​ൽ റാ​ങ്ക് നേ​ടി​യ ജെ​സ്വി​ൻ ജോ​ർ​ജി​നെ​യും നീ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.

ഐ​സി​എ​സ്ഇ, ഐ​എ​സ് ഇ, എ​സ്എ​സ്എ​ൽ​സി, എ​ച്ച് എ​സ്ഇ ത​ല​ങ്ങ​ളി​ലും സ്കൂ​ൾ ത​ല​ത്തി​ലും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.