യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യു​വ​ജ​ന ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തി​നും ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം. ​ഷാ​ജ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മ​റ്റി യു​വ​ജ​ന ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ ഉദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന മ​നു കെ. ​തോ​മ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ഗു​രു​ത​ര​മാ​ണെ​ന്നും പാ​ർ​ട്ടി​ക്ക് അ​ക​ത്ത് ന​ട​ക്കു​ന്ന തെ​റ്റു​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​വ​ർ​ക്ക് നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല​യാ​ളി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വി​നും സ്വ​ർ​ണം പൊ​ട്ടി​ക്കു​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി സം​ര​ക്ഷ​ണ​വും മു​ത​ലാ​ളി​മാ​ർ​ക്ക് ക്ലി​ഫ് ഹൗ​സി​ൽ വ​രെ സ്വാ​ത​ന്ത്ര്യം കൊ​ടു​ത്ത​തി​ലൂ​ടെ ഈ ​ഇ​ട​ത്പ​ക്ഷ സ​ർ​ക്കാ​ർ സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ടൊ​പ്പ​മ​ല്ലെ ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഷ​ജീ​ർ ആ​രോ​പി​ച്ചു. അ​നീ​ഷ് കാ​ട്ടാ​ക്ക​ട, അ​ഫ്സ​ൽ ബാ​ല​രാ​മ​പു​രം, അ​ജ​യ് കു​ര്യാ​തി, ആ​ർ.​എ​സ്. വി​പി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.