ശ​ക്ത​മാ​യ കാ​റ്റി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു
Friday, June 28, 2024 5:01 AM IST
പോ​ത്താ​നി​ക്കാ​ട്: ക​ന​ത്ത മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. ചാ​ത്ത​മ​റ്റം ക​മ്പി​ക്ക​വ​ല​യ്ക്കു സ​മീ​പം പാ​റ​യ്ക്ക​ല്‍ ത​ങ്ക​മ്മ​യു​ടെ ഓ​ട് മേ​ഞ്ഞ വീ​ടാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ ത​ക​ര്‍​ന്ന​ത്.

ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​ന്ന ത​ങ്ക​മ്മ ഈ ​സ​മ​യം ക​ല്ലൂ​ര്‍​ക്കാ​ട്ടു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ൽ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. ക​ട​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റും പൈ​ങ്ങോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി.