ഇരുവെള്ളിപ്ര സ്കൂളിൽ ഗുരുവന്ദനവും യാത്രയയപ്പും
1497279
Wednesday, January 22, 2025 4:11 AM IST
തിരുവല്ല: ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനവും യാത്രയയപ്പ് സമ്മേളനവും നടന്നു. യാത്രയയപ്പ് സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. സ്കൂൾ കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം അധ്യക്ഷത വഹിച്ചു. തിരുവല്ല എഇഒ മിനികുമാരി മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ജയ മാത്യു, ഹെഡ്മാസ്റ്റർ ഷാജി മാത്യു, പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം, അധ്യാപക പ്രതിനിധി ശാലു ആഡ്രൂസ്, ഫാ. ഫിലിപ്പ് തായില്ലം, അന്ന സജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സർവീസിൽനിന്ന് വിരമിക്കുന്ന ശുഭ മേരി തോമസിനെ ആദരിച്ചു. അവാർഡ് ദാനവും നടന്നു.
അധ്യാപക അനധ്യാപിക പൂർവവിദ്യാർഥി സംഗമം -ഗുരുവന്ദനം പരിപാടി തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. തോമസ് വർഗീസ് അധ്യക്ഷതവഹിച്ചു. ഫാ. സ്ക്കറിയ വട്ടമറ്റം, പ്രിൻസിപ്പൽ ജയാ മാത്യു, ഹെഡ്മാസ്റ്റർ ഷാജി മാത്യു,
പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം, വാർഡ് കൗൺസിലർ ലെജു എം. സക്കറിയ, സിബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായിട്ടുള്ള ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം പുഷ്പഗിരി മെഡിക്കൽ കോളജ് സിഇഒ റവ. ഡോ. ബിജു പയ്യംമ്പള്ളി നിർവഹിച്ചു.