കലോത്സവ പ്രതിഭകളെ ആദരിച്ചു
1497042
Tuesday, January 21, 2025 5:34 AM IST
മന്ദമരുതി: സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്ക് ഗ്രാന്റ് നൽകാൻ ജില്ലാ പഞ്ചായത്ത് തയാറാകണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ്.
കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കലോത്സവ പ്രതിഭകൾക്ക് ആദരം അർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, റൂബി കോശി, ബെന്നി മാടത്തുംപടി, ബിനോജ് ചിറക്കൽ, റെഞ്ചി പതാലിൽ, സൗമ്യ ജി. നായർ, വി.സി. ചാക്കോ, ഷിബു പറങ്കിത്തോട്ടത്തിൽ, കെ.ഇ. മാത്യു, വിനീത് പെരുമേത്ത്, ജോസഫ് കാക്കാനംപള്ളിൽ, ടോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.