ഇവാഞ്ചലിക്കല്‍ കണ്വന്ഷന് തുടങ്ങി
1497044
Tuesday, January 21, 2025 5:34 AM IST
തിരുവല്ല: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ 64-ാമത് ജനറല്‍ കണ്വന്ഷന് തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്ത് തുടക്കമായി. പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സഭാധ്യക്ഷന് ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
ബിഷപ് ഡോ. ടി.സി. ചെറിയാന്, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോര്‍ജ്, വൈദിക ട്രസ്റ്റി റവ. പി.ടി. മാത്യു, സുവിശേഷ പ്രവര്‍ത്തന ബോര്‍ഡ് സെക്രട്ടറി റവ. മോന്‍സി വര്‍ഗീസ്, യുവജന പ്രവര്‍ത്തന ബോര്‍ഡ് സെക്രട്ടറി റവ. അനീഷ് മാത്യു, സണ്ഡേസ്കൂള് പ്രവര്‍ത്തന ബോര്‍ഡ് സെക്രട്ടറി റവ. സജി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. 26നു കണ്വന്ഷന് സമാപിക്കും.