ടിഎംഎം ആശുപത്രി നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
1497054
Tuesday, January 21, 2025 5:44 AM IST
തിരുവല്ല: ആരോഗ്യ സംരക്ഷണ മേഖലയിൽ 90 വർഷം പൂർത്തിയാക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
നവതിയോടനുബന്ധിച്ച് ടിഎംഎം ആരംഭിച്ച മെന്റൽ ഹെൽത്ത് ആൻഡ് ഡി അഡിക്ഷൻ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു.
ടിഎംഎം ആശുപത്രിയുടെ സാമൂഹിക സേവനവിഭാഗത്തിന്റെ പുതിയ പ്രോജക്ടുകൾ മാത്യു ടി. തോമസ് എംഎൽഎയും ടിഎംഎം അക്കാദമിയുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എംഎൽഎയും നിർവഹിച്ചു.
ഐപിസി സഭയുടെ മുൻ ജനറൽ പ്രസിഡന്റ് ഡോ. കെ.സി. ജോൺ, യുഡിഎഫ് പത്തനംതിട്ട ജില്ലാ കൺവീനർ വർഗീസ് മാമ്മൻ, ടിഎംഎം മുൻ ജീവനക്കാരുടെ പ്രതിനിധി ബിജു ജോൺ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ടിഎംഎം സ്ഥാപനങ്ങളുടെ സെക്രട്ടറി ബെന്നി ഫിലിപ്പ്, അഡ്മിനിസ്ട്രേറ്റർ ജോർജ് മാത്യു, മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് ഏബ്രഹാം, ടിഎംഎം മുൻ ചെയർമാൻ വി.എം. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിനുശേഷം സംഗീതസന്ധ്യയും ടിഎംഎം നഴ്സിംഗ് കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ടിഎംഎം നവതി ചെക്കപ്പ് കൂപ്പണുകൾ ചടങ്ങിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.