കാണാതായ തെലങ്കാന സ്വദേശിനിയെ പമ്പ പോലീസ് കണ്ടെത്തി
1497059
Tuesday, January 21, 2025 5:44 AM IST
ശബരിമല: രണ്ടുദിവസമായി കാണാതായിരുന്ന തെലങ്കാന സ്വദേശിനിയെ പമ്പ പോലീസ് കണ്ടെത്തി. തെലങ്കാനയിൽനിന്നു ദർശനത്തിനെത്തിയ ചിറ്റമ്മ എന്ന മാളികപ്പുറത്തെയാണ് അന്വേഷണം നടത്തി പോലീസ് കണ്ടെത്തിയത്. തുടർന്ന്, ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഏല്പിച്ചയച്ചു. രണ്ടുദിവസമായി പമ്പയിൽ കൂട്ടംതെറ്റി അലഞ്ഞു നടക്കുകയായിരുന്നു ഇവർ.