എംസിഎ അതിരൂപത ഭാരവാഹികൾ ചുമതലയേറ്റു
1497053
Tuesday, January 21, 2025 5:44 AM IST
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ 2025-27 വർഷത്തെ തിരുവല്ല അതിഭദ്രാസന ഭാരവാഹികളുടെ സത്യപ്രതിജ്ഞ സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുന്പാകെ നടന്നു.
പ്രസിഡന്റായി നിരണം മേഖലയിൽനിന്നുള്ള ബിജു പാലത്തിങ്കലും ജനറൽ സെക്രട്ടറിയായി കോട്ടയത്തുനിന്നുള്ള ജസ്റ്റിൻ ജോണും എരുമേലിയിൽനിന്നുള്ള ഷാജി ചാണ്ടിയും തെരഞ്ഞെടുക്കപ്പെട്ടു.
ടി.എസ്. ജോർജ് റാന്നി, സജി ജോൺ വെണ്ണിക്കുളം, എലിസബത്ത് ടോണി മല്ലപ്പള്ളി - വൈസ് പ്രസിഡന്റുമാർ, റോയ് മധുരത്തിൽ കുമളി - സെക്രട്ടറി, ജോജി വി. ചെറി നിരണം, റോബിൻ മാത്യു റാന്നി, പുഷ്പ നൈനാൻ തിരുവല്ല - എക്സിക്യൂട്ടീവ് മെംബർമാർ, ഷിബു മാത്യു എരുമേലി, അനീഷ് വി. ചെറിയാൻ വെണ്ണിക്കുളം, ജെസി അലക്സ് റാന്നി - സഭാതല മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഫാ. മത്തായി മണ്ണൂർ വടക്കേതിൽ - വൈദിക ഉപദേഷ്ടാവ് എന്നിവരെ തെരഞ്ഞെടുത്തു.