മല്ലപ്പള്ളി യൂണിയന് ക്രിസ്ത്യന്‍ കണ്വന്ഷന് സമാപിച്ചു
1497043
Tuesday, January 21, 2025 5:34 AM IST
മല്ലപ്പള്ളി: ദൈവരാജ്യത്തിന്റെ വക്താക്കളായി മാറുകയെന്നതാണ് സമൂഹത്തില്‍ വിശ്വാസികളുടെ കടമയെന്ന് സിഎസ്ഐ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്.
104-ാമത് മല്ലപ്പള്ളി യൂണിയന് ക്രിസ്ത്യന്‍ കണ്‍വന്‍ഷന്റെ സമാപനയോഗത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വാർഥതയുടെ ലോകത്തില്‍ വെളിച്ചമായി മാറുവാന്‍ ഉപ്പായിത്തീരുവാന്‍ നമുക്കിടയാകണമെന്ന് ബിഷപ് പറഞ്ഞു.
റവ. ഷാജി എം. ജോണ്സണ് അധ്യക്ഷത വഹിച്ചു. റവ. ഡോ. കോശി പി. വര്‍ഗീസ്, റവ. ആല്വിന് അലക്സാണ്ടര്‍, റവ. സാം ശമുവല്, ജോണ്സണ് ജേക്കബ്, ജോസഫ് ഇലവുമൂട്, ബെന്നീസ് ജോണ്‍, ലിസി ജേക്കബ്, റവ. ജോജി തോമസ്, ജോണ്സണ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു. റവ. സജേഷ് മാത്യൂസ് വചന പ്രഭാഷണം നടത്തി. യോഗത്തില്‍ റവ. ഡോ. കോശി പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.