എസ്സി സെമിനാരി സ്കൂൾ വാർഷികവും യാത്രയയപ്പും
1497048
Tuesday, January 21, 2025 5:34 AM IST
തിരുവല്ല: എസ്സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിന്റെ 123 -ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് തോമസ് കോശി അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി കെ.ജോഷ്വാ, സ്കൂൾസ് മാനേജർ കുരുവിള മാത്യു, കൗൺസിലർ മാത്യൂസ് ചാലക്കുഴി, ജിജി വട്ടശേരിൽ, ഡോ. റെജിനോൾഡ് വർഗീസ്, വി.എം. മത്തായി, സെൻമോൻ വി. ഫിലിപ്പ്, തോമസ് മാത്യു, നിമ്മി തോമസ്, ഷൈനി മേരി ഏബ്രഹാം, ജിജിമോൾ പി. ജോർജ്, മെൽവിൻ ജോസ് സാബു എന്നിവർ പ്രസംഗിച്ചു.