ഇടമൺ പള്ളിയിൽ തിരുനാൾ
1497261
Wednesday, January 22, 2025 3:55 AM IST
വെച്ചൂച്ചിറ: ഇടമൺ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 24, 25, 26 തീയതികളിൽ നടക്കും.
24ന് വൈകുന്നേരം കൊടിയേറ്റ്, വിശുദ്ധ കുർബാന. ഫാ. ജേക്കബ് കൈപ്പൻ പ്ലാക്കൽ കാർമികനാകും. ഏഴിനു വാഹന വെഞ്ചരിപ്പ്.
25ന് വൈകുന്നേരം 3.30 ന് ചെണ്ടമേളം. തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം. ഫാ. സോബിൻ പരിന്തിരിക്കൽ. തുടർന്ന് ഇടമൺ കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. 8.30 ന് ട്രാക്ക ഗാനമേള.
26ന് രാവിലെ 10ന് കുർബാന, പ്രസംഗം ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ. തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം. കൊടിയിറക്ക്, സ്നേഹ വിരുന്ന്.