നഗര വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്ന് ചെയർമാൻ
1497273
Wednesday, January 22, 2025 4:11 AM IST
പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും നഗരവികസനത്തിൽ ഭരണസമിതി വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ. നഗരസഭ തനതുഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കുന്പഴ 20 ാം വാർഡ് പ്ലാംകൂട്ടത്തിൽപ്പടി റോഡ് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് കൗൺസിലർ വിമല ശിവൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ജില്ലാ ആസൂത്രണസമിതി അംഗം പി.കെ. അനീഷ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി തുടങ്ങി യവർ പ്രസംഗിച്ചു.