സ്നേഹഭവനം കൈമാറി
1497263
Wednesday, January 22, 2025 3:55 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 339 -ാമത്തെ സ്നേഹഭവനം റാന്നി സ്വദേശി ഏബ്രഹാം ജേക്കബിന്റെ സഹായത്താൽ പുത്തൂർ മുക്കിൽ കൊടിമുകളിൽ ലതാ സന്തോഷിനും കുടുംബത്തിനുമായി നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും താക്കോൽദാനവും നടന്നു.
സ്വന്തമായ ഒരു ഭവനം നിർമിക്കാൻ സാധിക്കാതെ ലതയും ഭർത്താവ് സന്തോഷും സ്കൂൾ വിദ്യാർഥികളായ രണ്ടു കുഞ്ഞുങ്ങളും ഇടിഞ്ഞുവീഴാറായ ചോർന്നൊലിക്കുന്ന ഒരു കുടിലിലായിരുന്നു കഴിഞ്ഞിരുന്നത്.
ഇവരുടെ ദയനീയാവസ്ഥ നേരിൽക്കണ്ടു മനസിലാക്കിയ ഡോ. സുനിൽ ഇവർക്കായി രണ്ടുമുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു.
ചടങ്ങിൽ വാർഡ് മെംബർ ശ്രീജ, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, ജെയിൻ ജോയ് എന്നിവർ പ്രസംഗിച്ചു.