മൈക്രോ ബയോളജി ലാബ് ഉദ്ഘാടനം ഇന്ന്
1495415
Wednesday, January 15, 2025 6:47 AM IST
മെഡിക്കല്‍കോളജ്: അത്യാധുനിക സൗകര്യങ്ങളുടെ മൈക്രോബയോളജി ലാബിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.
സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തിരുവനന്തപുരം കണ്ണാശുപത്രിക്ക് സമീപം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് കാമ്പസിലാണ് ലാബിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആന്റണി രാജു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ മൂന്നാമത്തെ മൈക്രോബയോളജി ലാബാണ് ഇത്. എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജണല്‍ അനലിറ്റിക്കല്‍ ലാബുകളിലെ മൈക്രോബയോളജി ലാബുകള്‍ക്ക് പുറമേയാണ് തിരുവനന്തപുരത്തും ലാബ് ആരംഭിക്കാന്‍ പോകുന്നത്.