പ്രിസണ്‍ ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍
1495208
Tuesday, January 14, 2025 10:42 PM IST
പാറശാല: ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറയൂര്‍ കൊറ്റാമം ഷിബിന്‍ കോട്ടേജില്‍ വൈ.ഷിബിന്‍ (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുവാനായി വീട്ടിനുള്ളിലെ ബെഡ് റൂമില്‍ കയറിയ ഇയാള്‍ ഏറെ സമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജനല്‍ ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാറശാല പോലീസ് മേല്‍നടപടി സ്വീകരിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഭാര്യ: അഞ്ചു. മക്കള്‍: അഭിനവ്, ആര്‍ദ്ര.