മേനംകുളത്ത് അനുഗ്രഹഭവൻ ബൈബിൾ കണ്വൻഷൻ നാളെ മുതൽ
1495399
Wednesday, January 15, 2025 6:37 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ധ്യാനകേന്ദ്രമായ മേനംകുളം അനുഗ്രഹഭവനിൽ നാളെ മുതൽ ഞായറാഴ്ച വരെ ബൈബിൾ കണ്വൻഷൻ നടക്കും.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പിള്ളി വിസി, ഫാ. ഫ്രാൻസീസ് കർത്താനം വിസി, ഫാ. ഷിജോ നെറ്റിയാങ്കൽ വിസി, ഫാ. മാത്യു തടത്തിൽ വിസി എന്നിവരാണ് കണ്വൻഷൻ നയിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ഒന്‍പതു വരെ നീണ്ടു നിൽക്കുന്ന കണ്‍വൻഷനിൽ ദിവ്യബലി, വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, സൗഖ്യശുശ്രൂഷ എന്നിവ ഉണ്ടാകും. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് നാളെ ആമുഖസന്ദേശവും ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഞായറാഴ്ച സമാപനസന്ദേശവും നൽകും.
ആർച്ച്ബിഷപ് എമിരറ്റസ് ഡോ. എം. സൂസപാക്യം ശനിയാഴ്ച ദിവ്യബലിക്ക് കാർമികത്വം വഹിക്കും.