നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ർ കാ​വു​വി​ളാ​കം ശ്രീ ​കൈ​ലാ​സ​നാ​ഥ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ഗോ​പ​ന്‍​സ്വാ​മി​യു​ടെ സ​മാ​ധി മ​ണ്ഡ​പം പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച തീ​യ​തി​യി​ല്‍ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കാം. അ​തേ സ​മ​യം, സ​മാ​ധി മ​ണ്ഡ​പം പൊ​ളി​ക്കാ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ന​ട​പ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഗോ​പ​ന്‍ സ്വാ​മി​യു​ടെ മ​ക്ക​ളു​ടെ നീ​ക്കം.

ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വു​മാ​യെ​ത്തി​യ സ​ബ് ക​ല​ക്ട​ര്‍​ക്കും സം​ഘ​ത്തി​നും പ്ര​ദേ​ശ​ത്തെ പ്ര​തി​രോ​ധ​ക്കാ​രും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി താ​ത്കാ​ലി​ക​മാ​യി നി​റു​ത്തി വ​യ്ക്കേ​ണ്ടി​വ​ന്നു.

ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൂ​ടി ല​ഭി​ക്കാ​നു​ണ്ടെ​ന്നും അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ സ​മാ​ധി സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നു​മാ​യി​രു​ന്നു സ​ബ് ക​ല​ക്ട​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ ഇ​ന്ന​ലെ യാ​തൊ​രു പു​രോ​ഗ​തി​യും ഈ ​വി​ഷ​യ​ത്തി​ലു​ണ്ടാ​യി​ല്ല. അ​തി​നി​ടെ ഗോ​പ​ന്‍​സ്വാ​മി​യെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ വ്യ​ക്തി അ​യ​ല്‍​വാ​സി മാ​ത്ര​മാ​ണെ​ന്നും ത​ങ്ങ​ളു​ടെ ബ​ന്ധു​വ​ല്ലെ​ന്നും സ്വാ​മി​യു​ടെ മ​ക​ന്‍ പ​റ​ഞ്ഞു.

ത​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രെ​ക്കു​റി​ച്ചും ക​ല​ക്ട​ര്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഗോ​പ​ന്‍ സ്വാ​മി​യു​ടെ ചി​ല മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ളും സ​മാ​ധി മ​ണ്ഡ​പം പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നോ​ട്ടീ​സും ല​ഭി​ച്ച​ശേ​ഷം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ്വാ​മി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു.