നഗരത്തിൽ ജലവിതരണം നാളെ മുതൽ ശനിയാഴ്ച്ച വരെ മുടങ്ങും
1495404
Wednesday, January 15, 2025 6:37 AM IST
തിരുവനന്തപുരം : പടിഞ്ഞാറേനട -കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷന് സമീപം വാട്ടർ അഥോറിറ്റിയുടെ 700 എംഎം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണി നാളെ മുതൽ ശനിയാഴ്ച്ച വരെ നടക്കും. ഈ സാഹചര്യത്തിൽ നാളെ മുതൽ ഈ മാസം 18 വരെ വരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തന്പാനൂർ,
പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അന്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.