കെസിസി പുതുവര്‍ഷം ആഘോഷിച്ചു
1495409
Wednesday, January 15, 2025 6:47 AM IST
തിരുവനന്തപുരം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരിയില്‍ ക്രമീകരിച്ച യോഗം കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു.
ബൈബിള്‍ ഫെയ്ത്ത് മിഷന് ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ് അധ്യക്ഷനായിരുന്നു. സോള്‍ വിന്നിംഗ് സഭാ ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം എ പോള്‍, ലൂഥറന്‍ സിനഡ് പ്രസിഡന്റ് ബിഷപ്പ് മോഹന്‍ മാനുവല്‍, കെയുടി സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. സി. ഐ. ഡേവിസ് ജോയ് എന്നിവര്‍ പുതുവര്‍ഷ ആശംസകള്‍ അറിയിച്ചു.
പുതുതായി ചുമതല ഏറ്റെടുത്ത സാല്‍വേഷന്‍ ആര്‍മി ചീഫ് സെക്രട്ടറി ലഫ് കേണല്‍ ഗുര്‍ണം മസിക്ക് സ്വീകരണം നല്കി. കെസിസി ക്ലര്‍ജി കമ്മീഷന് ചെയര്മാന് ഫാ. എ. ആര്. നോബിള്‍, എക്സിക്യൂട്ടീവ് മെമ്പര്‍ ഫാ. ഡോ. എല്‍.ടി. പവിത്രസിംഗ്, ജൻഡര്‍ കമ്മീഷന് ചെയര്മാന് കെ. ഷിബു വെട്ടുവിളയില്‍, വനിതാ കമ്മീഷന് ചെയര്‍പേര്‍സണ്‍ ധന്യാജോസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമിന് അനീഷ് ക്രിസ്റ്റി, പുഷ്പലത നെല്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.