തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജി​നു സ്വ​യം​ഭ​ര​ണ പ​ദ​വി ല​ഭി​ച്ച​തി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ളം​ബ​ര​വും അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും വെ​ള്ളി​യാ​ഴ്ച കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ക്കും.

ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന്യൂ​ഡ​ൽ​ഹി ബി​എം​എ​ൽ മു​ഞ്ജാ​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ശ്യാം ബി. ​മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ല​യോ​ള സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​റും റെ​ക്ട​റു​മാ​യ ഫാ. ​സ​ണ്ണി കു​ന്ന​പ​ള്ളി​ൽ എ​സ്ജെ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് മെം​ബ​ർ ഡോ. ​ന​സീ​ബ്, ര​ജി​സ്ട്രാ​ർ പ്ര​ഫ. കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, ജ​സ്യൂ​ട്ട് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കേ​ര​ള കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ബി​നോ​യ് ജേ​ക്ക​ബ് എ​സ്ജെ, ജെ​സ്യൂ​ട്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ റ​വ. ഡോ. ​ജോ അ​രു​ണ്‍ എ​സ്ജെ, റ​വ. ഡോ. ​പ്ര​വീ​ണ്‍ മാ​ർ​ട്ടി​സ് എ​സ്ജെ,

ഡോ. ​പ​രം​ജ്യോ​ത് സിം​ഗ്, പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സാ​ബു പി. ​തോ​മ​സ് എ​സ്ജെ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ ബി​രു​ദ​ങ്ങ​ൾ​ക്കും പു​റ​മെ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ല​യോ​ള കോ​ള​ജ് ആ​റു നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളും ആ​രം​ഭി​ക്കും.

ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ്, ബി​കോം ഫി​ൻ​ടെ​ക് ആ​ൻ​ഡ് എ​ഐ, ബി​കോം ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ്, ബി​എ​സ്‌​സി സൈ​ക്കോ​ള​ജി, ബി​എ​സ്‌​സി. ഡേ​റ്റാ സ​യ​ൻ​സ്, ബി​എ​സ്ഡ​ബ്ല്യൂ എ​ന്നി​വ​യാ​ണ് പു​തു​താ​യി തു​ട​ങ്ങു​ന്ന നാ​ലു​വ​ർ​ഷ ബി​രു​ദ​ങ്ങ​ൾ.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന റോ​മ​ൻ ക​ത്തോ​ലി​ക്കാ സ​ന്യാ​സ സ​ഭ​യാ​യ ഇ​ശോ​സ​ഭ​യു​ടെ അ​ന്താ​രാ​ഷ്ട്ര​പ്ര​ശ​സ്ത​മാ​യ 205 വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​നം വ​ഹി​ക്കു​ന്ന ക​ലാ​ല​യ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ത​മാ​യ ല​യോ​ള കോ​ളജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്.

1963ൽ ​സ്ഥാ​പി​ത​മാ​യ കോ​ള​ജ് സാ​മൂ​ഹി​ക​ശാ​സ്ത്ര പ​ഠ​ന, ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ 62 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. നാ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ നാ​ലു സൈ​ക്കി​ളു​ക​ളി​ലും സ്ഥി​ര​മാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്.