ഉദ്യമോത്സവ് 2025 നാളെ
1495407
Wednesday, January 15, 2025 6:37 AM IST
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്നവേഷൻ സെല്ലിന്റെയും എഐസിടിഇയുടെയും നേതൃത്വത്തിൽ സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ ദേശീയ സ്റ്റാർട്ടപ്പ് ദിനമായ നാളെ ഉദ്യമോത്സവ് 2025 സംഘടിപ്പിക്കും.
മികച്ച സ്റ്റാർട്ടപ്പ് ടീമുകൾ, നിക്ഷേപകർ, എംഐസി/ എഐസിടിഇ ഉദ്യോഗസ്ഥർ എന്നിവരെ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണു പരിപാടിയുടെ ലക്ഷ്യം.
അക്കാദമി സ്ഥാപനങ്ങൾക്കുള്ളിലെ പ്രാരംഭഘട്ട സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ട് റൈസിങ് പ്ലാറ്റ്ഫോമായിത് പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഐഇഡിസി സെലിലുമായി ബന്ധപ്പെടുക 8547123267, 94472 13222.