നേ​മം : കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ബ​സി​ല്‍ ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ​യാ​ണ് ബ​സ് ത​ട​ഞ്ഞ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ചെ​ങ്ക​ല്‍​ചൂ​ള രാ​ജാ​ജി ന​ഗ​ര്‍ ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ 326 ല്‍ ​ബി​ജു (52), മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ലം നോ​ര്‍​ത്ത് മീ​നു​ഭ​വ​നി​ല്‍ മി​ഥു​ന്‍ മ​ധു (22), മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ലം നോ​ര്‍​ത്ത് അ​ജി​ത ഭ​വ​നി​ല്‍ അ​ച്ചു​കൃ​ഷ്ണ (27) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ബി​ജു​വി​നെ​തി​രെ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രി​ല്‍ നി​ന്നും ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അറസ്റ്റു ചെയ്ത പ്രതി കളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ കഴിഞ്ഞദിവസം റി​മാ​ന്‍​ഡ് ചെ​യ്തു.