ആന്ധ്ര ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരണം നല്കണം
Thursday, May 16, 2024 1:27 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ദിനത്തിൽ ആന്ധ്രാപ്രദേശിലുണ്ടായ സംഘർഷത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നല്കാൻ ആന്ധ്ര ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്കണം. മേയ് 13നു നടന്ന വോട്ടെടുപ്പിനിടെ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപക അക്രമങ്ങൾ അരങ്ങേറി. സ്ഥാനാർഥികൾക്കും പാർട്ടി നേതാക്കൾക്കും നേർക്ക് ആക്രമണമുണ്ടായി. വൈഎസ്ആർസിപി, ടിഡിപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.