ന്യൂ​ഡ​ൽ​ഹി: ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഓ​ണ്‍ലൈ​നാ​യി ന​ട​ത്താ​ൻ ക​ഴി​യു​ന്ന ആ​പ് പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ.

​സി​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം (സി​ആ​ർ​എ​സ്) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​പ്പി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ വേ​ഗ​വും സു​താ​ര്യ​ത​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ആ​ൻ​ഡ് സെ​ൻ​സ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫ് ഇ​ന്ത്യ ത​യാ​റാ​ക്കി​യ ആ​പ് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലും ല​ഭ്യ​മാ​കും.


ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഓ​ണ്‍ലൈ​നി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ജ​ന​ന​വും മ​ര​ണ​വും എ​വി​ടെ​നി​ന്നു വേ​ണ​മെ​ങ്കി​ലും ഏ​തു​സ​മ​യ​ത്തും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും. ആ​പ്പി​ലൂ​ടെ നേ​രി​ട്ട് ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ട​ന​ടി ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.