ബം​​​​ഗ​​​​ളൂ​​​​രു: രേ​​​​ണു​​​​ക​​​​ സ്വാ​​​​മി വ​​​​ധ​​​​ക്കേ​​​​സി​​​​ൽ ജ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ന​​​​ട​​​​ൻ ദ​​​​ർ​​​​ശ​​​​ൻ തൂ​​​​ഗു​​​​ദീ​​​​പ​​​​യ്ക്ക് ആ​​​​ശ്വാ​​​​സം. ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി ന​​​​ട്ടെ​​​​ല്ല് ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് ഇ​​​​ട​​​​ക്കാ​​​​ല ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.ആ​​​​റാ​​​​ഴ്ച​​ത്തേ​​​​ക്കാ​​​​ണ് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​ഴു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ളും പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ടും വി​​​​ചാ​​​​ര​​​​ണ ക്കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​ളി​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നു​​​​മു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ജാ​​​​മ്യം. ജ​​​​സ്‌​​​​റ്റീ​​​​സ് എ​​​​സ്. വി​​​​ശ്വ​​​​ജി​​​​ത്ത് ഷെ​​​​ട്ടി​​​​യു​​​​ടെ ബെ​​​​ഞ്ചാ​​​​ണു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.


ജൂ​​​​ൺ 11ന് ​​​​അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ദ​​​​ർ​​​​ശ​​​​ൻ ബെ​​​​ല്ലാ​​​​രി ജ​​​​യി​​​​ലി​​​​ലാ​​​​ണ്. സു​​​​ഹൃ​​​​ത്ത് പ​​​​വി​​​​ത്ര ഗൗ​​​​ഡ ഉ​​​​ൾ​​​​പ്പെ​​​​ടെ 15 പേ​​​​രും കേ​​​​സി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​ണ്. ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​ർ​​​​ക്കും ജാ​​​​മ്യം ല​​​​ഭി​​​​ച്ചു. സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​വി​​​​ത്ര ഗൗ​​​​ഡ​​​​യ്ക്ക് മോ​​​​ശം സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് രേ​​​​ണു​​​​ക സ്വാ​​​​മി​​​​യെ ന​​​​ട​​​​നും സം​​ഘ​​വും ക്രൂ​​​​ര​​​​മാ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.