മ​​​​ണാ​​​​ലി: ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ണാ​​​​ലി​​​​യി​​​​ൽ ആ​​​​കാ​​​​ശ​​​​പ്പ​​​​റ​​​​ക്ക​​​​ലി​​​​നി​​​​ടെ വി​​​​ദേ​​​​ശ​​​​വ​​​​നി​​​​ത അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു മ​​​​രി​​​​ച്ചു. ചെ​​​​ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക് സ്വ​​​​ദേ​​​​ശി​​​​നി ദി​​​​ത മി​​​​സു​​​​ർ​​​​കോ​​​​വ(43)​​​​ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റി​​​​ൽ ഗ്ലൈ​​​​ഡ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​ല​​​​യി​​​​ടു​​​​ക്കി​​​​ൽ വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​റു​​​​വ​​​​ർ​​​​ഷം​​​​മു​​​​ന്പാ​​​​മ് ദി​​​​ത പാ​​​​രാ​​​​ഗ്ലൈ​​​​ഡ​​​​ർ ആ​​​​യ​​​​ത്.

ജോ​​​​ഗീ​​​​ന്ദ​​​​ർ ന​​​​ഗ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ ബി​​​​ർ ബി​​​​ല്ലിം​​​​ഗി​​​​ൽ ന​​​​വം​​​​ബ​​​​ർ ര​​​​ണ്ടു​​​​മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു​​​​വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന പാ​​​​രാ​​​​ഗ്ലൈ​​​​ഡിം​​​​ഗ് വേ​​​​ൾ​​​​ഡ് ക​​​​പ്പി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം. ചൊ​​​​വ്വാ​​​​ഴ്ച ആ​​​​കാ​​​​ശ​​​​പ്പ​​​​റ​​​​ക്ക​​​​ലി​​​​നി​​​​ടെ മ​​​​റ്റൊ​​​​രു പാ​​​​രാ​​​​ഗ്ലൈ​​​​ഡ​​​​റു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ബെ​​​​ൽ​​​​ജി​​​​യ​​​​ൻ സ്വ​​​​ദേ​​​​ശി ഫെ​​​​യാ​​​​ര​​​​ത് മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.


സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ളി​​​​ഷ് പാ​​​​രാ​​​​ഗ്ലൈ​​​​ഡ​​​​റി​​​​നു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. തി​​​​ങ്ക​​​​ളാ​​​​ഴ്ച റ​​​​ഷ്യ​​​​ൻ പൗ​​​​ര​​​​ൻ അ​​​​ല​​​​ക്സൈ കോ​​​​സ്‌​​​​ലോ​​​​ചെ​​​​കോ​​​​വി​​​​നെ ഹോ​​​​ട്ട​​​​ൽ മു​​​​റി​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

ഹ്യ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണം. പാ​​​​രാ​​​​ഗ്ലൈ​​​​ഡിം​​​​ഗ് ലോ​​​​ക​​​​ക​​​​പ്പി​​​​ൽ അ​​​​ന്പ​​​​തു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 130 പാ​​​​രാ​​​​ഗ്ലൈ​​​​ഡ​​​​ർ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.