ബം​​ഗ​​ളൂ​​രു: വി​​ജ​​യ​​പു​​ര ജി​​ല്ല​​യി​​ലെ വ​​ഖ​​ഫ് ഭൂ​​മി വി​​വാ​​ദ​​ത്തി​​ല്‍ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​യ​​ച്ച നോ​​ട്ടീ​​സ് പി​​ൻ​​വ​​ലി​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ തീ​രു​മാ​നി​ച്ചു.

ക​​ർ​​ഷ​​ക​​രി​​ല്‍​നി​​ന്നു വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​മു​​യ​​രു​​ക​​യും പ്ര​​തി​​പ​​ക്ഷ​​മാ​​യ ബി​ജെ​പി വി​​ഷ​​യം രാ​​ഷ്‌​ട്രീ​​യ ആ​​യു​​ധ​​മാ​​ക്കു​​ക​​യും ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​വാ​​ദ നോ​​ട്ടീ​​സ് പി​​ൻ​​വ​​ലി​​ക്കാ​​ൻ കോ​​ണ്‍​ഗ്ര​​സ് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ച​​ത്.​

ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ല്‍​കി​​യ നോ​​ട്ടീ​​സ് പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്നും പി​​ഴ​​വ് സം​​ബ​​ന്ധി​​ച്ച്‌ വി​​ജ​​യ​​പു​​ര ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നും നി​​യ​​മ​​മ​​ന്ത്രി എ​​ച്ച്‌.​​കെ. പാ​​ട്ടീ​​ല്‍ അ​​റി​​യി​​ച്ചു.

വി​​ഷ​​യം വ​​ള​​രെ സ​ങ്കീ​ർ​ണ​മാ​​ണ്. ക​​ർ​​ഷ​​ക​​രു​​ടെ ഭൂ​​മി പി​​ടി​​ച്ചെ​​ടു​​ത്ത് വ​​ഖ​​ഫ് ഭൂ​​മി​​യാ​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​ന് ഒ​​രു ഉ​​ദ്ദേ​​ശ്യവു​​മി​​ല്ല. ഏ​​തെ​​ങ്കി​​ലും വി​​ധ​​ത്തി​​ല്‍ തെ​​റ്റ് സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​തു തി​​രു​​ത്തും. അ​​തോ​​ടൊ​​പ്പം പി​​ഴ​​വു വ​​രു​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും നി​​യ​​മ​​മ​​ന്ത്രി മു​​ന്ന​​റി​​യി​​പ്പു ന​​ല്‍​കി.

പ​​ഴ​​യ ഗ​​സ​​റ്റി​​ല്‍ വ​​ന്ന പി​​ഴ​​വാ​​ണു തെ​​റ്റാ​​യ രീ​​തി​​യി​​ല്‍ നോ​​ട്ടീ​​സ് അ​​യ​​യ്ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​തെ​​ന്ന് വി​​ജ​​യ​​പു​​ര ജി​​ല്ല​യു​ടെ ചു​​മ​​ത​​ല​​യു​​ള്ള മ​​ന്ത്രി എം.​​ബി. പാ​​ട്ടീ​​ല്‍ ക​​ഴി​​ഞ്ഞ​ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​ൻ ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​റു​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ​സ​​മി​​തി രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.


വി​​ജ​​യ​​പു​​ര ജി​ല്ല​യി​ലെ ഹൊ​നാ​വാ​ദ് ഗ്രാ​മ​ത്തി​ൽ 44 ക​ർ​ഷ​ക​രു​ടെ 1200 ഏ​​ക്ക​​ർ ഭൂ​​മി ഒ​​ഴി​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു വ​​ഖ​​ഫ് ബോ​​ർ​​ഡ് നോ​​ട്ടീ​​സ് ന​​ല്‍​കി​​യ​​തോ​​ടെ​​യാ​​ണ് ക​​ർ​​ഷ​​ക​​ർ തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​ത്.

വി​​ഷ​​യം വി​​വാ​​ദ​​മാ​​യ​​തോ​​ടെ, പ​​ഴ​​യ ഗ​​സ​​റ്റി​​ലെ പി​​ഴ​​വാ​​ണ് വ​​ഖ​​ഫ് ബോ​​ർ​​ഡ് നോ​​ട്ടീ​​സ് ന​​ല്‍​കു​​ന്ന​​തി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്ന് മ​​ന്ത്രി എം.​​ബി. പാ​​ട്ടീ​​ല്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. 1974ല്‍ ​​ഹൊ​​നാ​​വാ​​ദ് വി​​ല്ലേ​​ജി​​ലെ ഭൂ​​മി അ​​ബ​​ദ്ധ​​വ​​ശാ​​ല്‍ ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​ന​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നെ​​ന്നും എം.​​ബി. പാ​​ട്ടീ​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

1977ല്‍ ​​ഈ തെ​​റ്റ് വ​​ഖ​​ഫ് ബോ​​ർ​​ഡ് തി​​രു​​ത്തി​​യി​​രു​​ന്നു. പ​ത്തേ​ക്ക​​ർ ഖ​​ബ​​ർ​​സ്ഥാ​​ൻ മാ​​ത്ര​​മാ​​ണു പ്ര​​സ്തു​​ത വി​​ല്ലേ​​ജി​​ല്‍ വ​​ഖ​​ഫ് ഭൂ​​മി​​യാ​​യു​​ള്ള​​തെ​​ന്നാ​​യി​​രു​​ന്നു തി​​രു​​ത്ത​​ല്‍. ബാ​​ക്കി​​ വ​​രു​​ന്ന 12,00 ഏ​​ക്ക​​ർ (1974ല്‍ ​​വ​​ഖ​​ഫ് ഭൂ​​മി​​യാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്) ക​​ർ​​ഷ​​ക​​രു​​ടേ​​താ​​ണെ​​ന്നും ക​​ർ​​ഷ​​ക​​രു​​ടെ ഒ​​രി​​ഞ്ചു ഭൂ​​മി​​പോ​​ലും വ​​ഖ​​ഫ് ഭൂ​​മി​​യി​​ല്‍ വ​​രി​​ല്ലെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം, ബി​ജെ​പി നി​​യോ​​ഗി​​ച്ച അ​​ഞ്ചം​​ഗ സം​​ഘം ഇ​ന്ന​ലെ വി​​ജ​​യ​​പു​​ര സ​​ന്ദ​​ർ​​ശി​​ച്ച് ക​ർ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.