മൂന്നു വിമാനങ്ങൾക്കു ബോംബ് ഭീഷണി
Wednesday, October 30, 2024 1:56 AM IST
മുംബൈ: മുംബൈയിൽ മൂന്നു വിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണി. സാമൂഹ്യമാധ്യമമായ എക്സിലൂടെ ഇൻഡിഗോ എയർലൈൻസ്, എയർ ഇന്ത്യ, വിസ്താര എന്നിവയുടെ സർവീസുകൾക്കു നേരേയുണ്ടായ ഭീഷണിയെത്തുടർന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.
ഭീഷണിയെത്തുടർന്ന് മൂന്നു വിമാനങ്ങളും വിശദമായി പരിശോധിച്ചുവെങ്കിലും സംശയകരമായതൊന്നും കണ്ടെത്തിയില്ല.
വ്യാജബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഈ മാസം 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഛത്തീ സ്ഗഡ് സ്വദേശിയായ 17കാരന്റെ അറസ്റ്റോടെ ഇതിൽ ഒരു കേസ് പോലീസ് പരിഹരിച്ചു.