ഗവർണർ ആവശ്യപ്പെട്ടാൽ വിശ്വാസ വോട്ട് തേടുമെന്ന് ഹരിയാന മന്ത്രി
Thursday, May 16, 2024 1:27 AM IST
ചണ്ഡിഗഡ്: ഗവർണർ ആവശ്യപ്പെട്ടാൽ വിശ്വാസവോട്ട് തേടുമെന്ന് ഹരിയാന മന്ത്രി കൻവർ പാൽ. സർക്കാരിനു ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് ഹരിയാനയിലെ നായബ് സിംഗ് സെയ്നി സർക്കാർ ന്യൂനപക്ഷമായത്. എന്നാൽ, ജെജെപിയിലെ ഏതാനും അംഗങ്ങൾ സർക്കാരിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.