സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയ അനുമതി ഉടൻ പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി
Monday, January 20, 2025 4:45 AM IST
കൊച്ചി: മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.
ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് , വി.ഡി. രാജു, സി.എക്സ്. ബോബി, അന്തോണിക്കുട്ടി ചെതലന്‍, സിബി ദാനിയേല്‍ എന്നിവർ പ്രസംഗിച്ചു.