ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരിസും സമ്മാനഘടനയും പരിഷ്കരിക്കുമെന്നു മന്ത്രി
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസും സമ്മാനഘടനയും പരിഷ്കരിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി മന്ത്രി കെ.എൻ ബാലഗോപാൽ.
ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിനുള്ള നടപടി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതുവഴി കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കാനാകുന്നതോടെ ഏജന്റുമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും കെ.ജെ. മാക്സിയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.