തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സ​​​പ്ലി​​​മെ​​​ന്‍റ​​​റി ന്യൂ​​​ട്രീ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കാ​​​യി 22.66 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു. സ​​​പ്ലി​​​മെ​​​ന്‍റ​​​റി ന്യൂ​​​ട്രീ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടു​​​ദി​​​വ​​​സം പാ​​​ലും ഒ​​​രു ദി​​​വ​​​സം മു​​​ട്ട​​​യു​​​മാ​​​ണ് ന​​​ല്കു​​​ന്ന​​​ത്.



നേരത്തേ, സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക്ക് 2024 സെ​​​പ്റ്റം​​​ബ​​​ർ, ഒ​​​ക്്ടോ​​​ബ​​​ർ, ന​​​വം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ലെ മെ​​​റ്റീ​​​രി​​​യ​​​ൽ കോ​​​സ്റ്റി​​​ന​​​ത്തി​​​ലെ കേ​​​ന്ദ്ര വി​​​ഹി​​​തം മു​​​ൻ​​​കൂ​​​റാ​​​യും സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​വും സം​​​സ്ഥാ​​​ന അ​​​ധി​​​ക വി​​​ഹി​​​ത​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.