തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ത്താ​​​ട്ടു​​​കു​​​ളം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ സി​​​പി​​​എം വ​​​നി​​​താ കൗ​​​ണ്‍​സി​​​ല​​​ർ ക​​​ലാ​​​രാ​​​ജു​​​വി​​​നെ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​സ്ത്രാ​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക ദി​​​ന​​​ങ്ങ​​​ൾ ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭ ബ​​​ഹ​​​ള​​​മ​​​യ​​​മാ​​​യി.

ഇ​​​ട​​​തു​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണെ​​​തി​​​രേ​​​യു​​​ള്ള അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ സി​​​പി​​​എം കൗ​​​ണ്‍​സി​​​ല​​​റെ വ​​​സ്ത്രാ​​​ക്ഷേ​​​പം ചെ​​​യ്ത അ​​​ഭി​​​ന​​​വ ദു​​​ശാ​​​സ​​​ന​​​ൻ​​​മാ​​​രാ​​​യി മാ​​​റു​​​ക​​​യാ​​​ണ് സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ​​​ന്ന് ആ​​​രോ​​​പി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ്ര​​​സം​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ പ്ര​​​തി​​​പ​​​ക്ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ശ്ര​​​മി​​​ച്ച​​​തു സ​​​ഭ​​​യെ ബ​​​ഹ​​​ള​​​മ​​​യ​​​മാ​​​ക്കി.

കാ​​​ലു​​​മാ​​​റ്റ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് കൂ​​​ത്താ​​​ട്ടു​​​കു​​​ള​​​ത്തു സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​ർ രാ​​​ജി​​​വ​​​ച്ചു പോ​​​കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും ക​​​ലാ​​​രാ​​​ജു​​​വി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ്ര​​​സം​​​ഗം സി​​​പി​​​എം അം​​​ഗ​​​ങ്ങ​​​ൾ നി​​​ര​​​ന്ത​​​രം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​റും കൊ​​​ന്പു​​​കോ​​​ർ​​​ക്കു​​​ന്ന സ്ഥി​​​തി​​​യു​​​മു​​​ണ്ടാ​​​യി.

ക​​​ലാ​​​രാ​​​ജു​​​വി​​​നെ മ​​​ർ​​​ദി​​​ക്കു​​​ക​​​യും വ​​​സ്ത്രാ​​​ക്ഷേ​​​പം ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത സി​​​പി​​​എം ഏ​​​രി​​​യാ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​യും ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രേ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത​​​തി​​​ലും ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​ക​​​ലി​​​ന് ഒ​​​ത്താ​​​ശ ന​​​ൽ​​​കി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് എ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ത്ത​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്നു വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി.


സ്ത്രീ ​​​സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​നു മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ച്ച​​​തി​​​നു തൊ​​​ട്ടു പി​​​ന്നാ​​​ലെ സി​​​പി​​​എം വ​​​നി​​​താ കൗ​​​ണ്‍​സി​​​ല​​​റെ പ​​​ട്ടാ​​​പ്പ​​​ക​​​ൽ വ​​​സ്ത്രാ​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ക​​​യും കാ​​​ലു​​​വെ​​​ട്ടു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചു ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ന്‍റെ കാ​​​റി​​​ൽ സി​​​പി​​​എ​​​മ്മു​​​കാ​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ്ഥി​​​തി​​​യി​​​ലേ​​​ക്കു കേ​​​ര​​​ളം മാ​​​റി​​​യ​​​താ​​​യി അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് ആ​​​രോ​​​പി​​​ച്ചു.

സ്ത്രീ​​​സു​​​ര​​​ക്ഷ​​​യ്ക്കു കേ​​​ര​​​ളം മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കാ​​​ലു​​​മാ​​​റ്റ​​​ത്തി​​​നു ത​​​യാ​​​റാ​​​യ വ​​​നി​​​ത കൗ​​​ണ്‍​സി​​​ല​​​ർ രാ​​​ജി​​​വ​​​ച്ചു പോ​​​കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നു മ​​​റു​​​പ​​​ടി​​​യാ​​​യി പ​​​റ​​​ഞ്ഞു. കാ​​​ലു​​​മാ​​​റ്റ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​യാ​​​ണ് അ​​​വി​​​ടെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ലാ​​​രാ​​​ജു എ​​​ന്ന മ​​​ഹ​​​തി ന​​​ൽ​​​കി​​​യ ചി​​​ല പ​​​രാ​​​തി​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കാ​​​ലു​​​മാ​​​റി​​​യ​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ക​​​യാ​​​ണോ വേ​​​ണ്ട​​​തെ​​​ന്നു വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ച്ചു. രാ​​​വി​​​ലെ കാ​​​ലു​​​മാ​​​റി​​​യ കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ത്തെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ക്കി​​​യ ച​​​രി​​​ത്ര​​​മു​​​ള്ള പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ കാ​​​ലു​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും പ​​​റ​​​യു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്കു പ​​​റ​​​ഞ്ഞു തു​​​ട​​​ങ്ങി​​​യ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പ്ര​​​സം​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തുനി​​​ന്നു നി​​​ര​​​ന്ത​​​രം ശ്ര​​​മമു​​​ണ്ടാ​​​യി. ഇ​​​തേ തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ മൂ​​​ന്നു​​​ത​​​വ​​​ണ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.