കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 10 കോടി രൂപയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടി
Wednesday, January 22, 2025 2:35 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ 10.98 കോടി രൂപയുടെ സ്വത്തുക്കളും 50.53 ലക്ഷം രൂപയുംകൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
ഇഡി കൊച്ചി യൂണിറ്റിന്റേതാണു നടപടി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
കേസിലെ അന്തിമ കണ്ടുകെട്ടല്‍ നടപടിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. അനധികൃതമായി വായ്പ ലഭിച്ച വിവിധ വ്യക്തികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്.